Visits

Gallery Visit - TATE Britain, Millbank, Westminster, London SW1P 4RGOn Sunday 11 December 2016. Assemble at the main entrance at 11.00am. Entry is FREE.

വാൻ ഗോഗിന്റെ സൂര്യകാന്തി നാഷണൽ ഗാലറിയിലെ നാല്പത്തി മൂന്നാം മുറിയിൽ സൗഹൃദത്തിന്റെ കാളുന്ന മഞ്ഞയിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ തന്നെ വിഹ്വലതയുടെ ഗോതമ്പു പാടം -Wheat Field with Cypress (1889)-, രണ്ടു ഞണ്ടുകൾ -Two Crabs (1889)-, ശലഭങ്ങൾ ഉള്ള നീളൻ പുല്ല് - Long Grass with butterflies(1890)-, വാൻ ഗോഗിന്റെ കസേര -Van Gogh's Chair (1888) - മൊണെ (Claudo Monet) യുടെ Three Trees in Autumn, Grains Stacks in Sunlight, Poplars on the Epte അങ്ങിനെ പ്രശസ്തമായ എത്രയോ ചിത്രങ്ങൾ. ഏതാനും മണിക്കുറുകൾ കൊണ്ട് ഓട്ട പ്രദക്ഷിണം നടത്താൻ തുനിഞ്ഞില്ല. കുറച്ചു ചിത്രങ്ങൾ കൂടുതൽ സമയമെടുത്ത് ആസ്വദിച്ചു. ഇന്നത്തെ യാത്ര സാർത്ഥകമായി. പങ്കെടുത്തവർക്ക് നന്ദി.