Events

സമകാലീന ചിത്ര കലയെപ്പറ്റി, അതിന്റെ വികാസ പരിണാമം, എന്തുകൊണ്ട് അത് പരമ്പരാഗത സങ്കേതങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നു? അതിന്റെ അർത്ഥ തലങ്ങൾ എന്തൊക്കെയാണ്?. ചിത്രകാരനായ ജോസ് ആന്റണി പിൻഡിയന്റെ പ്രദർശനത്തിലൂടെ ഒരന്വേഷണം. ചിത്രകാരനുമായി സംവാദം, ചർച്ച. തീർച്ചയായും കട്ടൻകാപ്പി ഉണ്ടായിരിക്കുന്നതാണ്! An introduction to contemporary art. Its evolution, why is it different from traditional art? Is there any meaning in it? Viewing exhibition by Jose Antony Pindian. Question-Answer session & discussion. Yes, there will be black coffee and snacks. At Unit 3 Projects, 3 Empson St, London E3 3LT on Monday 26 December 2016 from 4pm  

View Report

പ്രവാസി മലയാളികൾ ഒരുക്കി, പൂർണ്ണമായും UK ൽ വച്ചു ചിത്രീകരിച്ച, 'ഒരു ബിലാത്തി പ്രണയം' എന്ന മലയാള സിനിമയുടെ ശില്പികളെ പരിചയപ്പെടുത്തുന്നു, അനുമോദിക്കുന്നു, അവർ തങ്ങളുടെ സിനിമാ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. Venue: Sree Narayana Guru Mission hall, 16 Barking Road, London E6 3BP.Date: Sunday 16 October 2016Time: 6.00pm(The event will start immediately after the film premier on the same day at Boleyn Cinema, which is opposite to the venue)

ജനാധിപത്യത്തിന്റെ ഇടനാഴികൾ ജനാധിപത്യം മറ്റു ആധിപത്യങ്ങൾക്ക് വഴിമാറുന്നുവോ? കാലാനുസൃതമായി പുരോഗമനപരമായ മാറ്റങ്ങൾ ജനാധിപത്യത്തിൽ ഉണ്ടാകുന്നുണ്ടോ? ജനാധിപത്യത്തെക്കാൾ മികച്ച ഭരണ സംവിധാനം ഉണ്ടോ?ജനാധിപത്യത്തിന്റെ ഭീഷണികൾ എന്തൊക്കെയാണ്?ജനാധിപത്യത്തെ കരുത്തുറ്റതാക്കാൻ നാമെന്തു ചെയ്തു?ഇനി എന്താണ് ചെയ്യേണ്ടത്?ചർച്ച ഇവിടെ തുടങ്ങുകയാണ്. വെറുതെ ചർച്ചിക്കാൻ വേണ്ടി മാത്രമുള്ളതല്ല ഈ അന്വേഷണം. കണ്ടെത്താനും, പ്രേരകമാകാനും, പ്രവർത്തിക്കാനുമാണ്.

ജനകീയ കലാകാരനായിരുന്ന കലാഭവൻ മണിക്ക് ആദരാഞ്ജലികൾ. കലയും സാഹിത്യവും ശാസ്ത്രവും ബഹുഭൂരിപക്ഷം വരുന്നവരിലേക്ക് എത്തിച്ച മഹത്തുക്കളെ ഓർക്കുന്നു. ഒപ്പം നാടൻ പാട്ടുകളും അവതരിപ്പിക്കുന്നു. തയ്യാറായി വരുന്നവർക്ക് നാടൻ പാട്ടുകൾ അവതരിപ്പിക്കാൻ അവസരമുണ്ടായിരിക്കുന്നതാണ്. പാടാൻ ഉദ്ദേശിക്കുന്ന പാട്ടുകൾ മുൻകൂട്ടി അറിയിച്ചാൽ സംഗീതോപകരണങ്ങൾ അകമ്പടി ഒരുക്കുന്നതായിരിക്കും. കഴിയുമെങ്കിൽ കേരളത്തിൽ പണ്ടു കാലത്തു നിലനിന്നിരുന്ന തനി നാടൻ പാട്ടുകൾ തന്നെ പാടാൻ തെരഞ്ഞെടുക്കുക. ഈ പേജിൽ അത്തരം പാട്ടുകൾ പ്രസിദ്ധം ചെയ്യുന്നതാണ്. 19th Saturday 2016 at Keralahouse, 671 Romford Rd, London E12 5AD from 6.30pm. മലയാളം നാടൻ പാട്ടുകൾ  For a list of malayalam folk songs and lyrics visit:  http://keralaliterature.com/folkhome.php നേരം പോയ്‌ നേരം പോയ്‌ പൂകൈത മറ പറ്റ്യേ ...നേരം പോയ്‌ നേരം പോയ്‌ പൂകൈത മറ പറ്റ്യേ ... Read full at http://keralaliterature.com/folksong.php?id=12 Listen the song https://www.youtube.com/watch?v=6RWLo4fpNHI  

View report

Today is the grand finale of the Art project. This project was started as an attempt to explore the possibilities of art as a medium of expression, enjoyment and communal cohesion with special emphasis on Malayalee community. We performed three group drawing workshops with a participation of around 60. This was totally different from the sort of "gatherings" the community generally do. This experimental attempt gave us enough courage to go further. Kattankaappy will be conducting guided group gallery visits and open air communal drawing events during summer.   Please pop in today at Kerala house to mark your lines and colours between 2pm and 5pm. There will be a communal drawing in yet another form today. Artist Jose Antony will be helping us.   London is gifted with a whole list of galleries and art exhibition sites like National Gallery, National Portrait Gallery, Royal Academy of Arts, Saatchi Gallery, Barbican Art Gallery, Serpentine Gallery, Somerset House, Tate Britain, Tate Modern, Whitechapel Gallery etc. Most of them are FREE too. Let's start using it in a meaningful way!!!   Thanks Baker Ross Ltd (www.bakerross.co.uk) for supporting us for the art endeavor. We have been using the paints and other supplies from Baker Ross throughout the project. Thanks Aniyan Kunnathu for organising the event at Stevenage

Page 1 of 6