About

അനുഭവങ്ങൾ സൃഷ്ടിയുടെ ചോദനയാണെങ്കിൽ  പ്രവാസികളുടെ ജീവിതം  സൃഷ്ടിയുടെ  ഈറ്റില്ലമാണ്.  വ്യത്യസ്തങ്ങളായ അനുഭവങ്ങളിലൂടെ  നിരന്തരം കടന്നു പോകുന്ന അവരുടെ ജീവിത്തിൽ നിന്നും പ്രോജ്ജ്വലമായ രചനകൾ വിരളമായി മാത്രം സംഭവിക്കുന്നുവെങ്കിൽ അതിനു കാരണം എഴുത്തിനെ പ്രോത്സാഹി പ്പിക്കുന്ന മറ്റു ചില ഘടകങ്ങൾ അവർക്കു  ലഭ്യമല്ല എന്നുള്ളതാണ്. 2010 ൽ ലണ്ടനിൽ ആരംഭിച്ച 'കട്ടൻ കാപ്പിയും കവിതയും' എന്ന അനൌപചാരിക കൂട്ടായ്മ പ്രധാനമായി ലക്ഷ്യമിടുന്നത്  പ്രവാസികളിൽ രചനക്കുതകുന്ന ഒരു ചുറ്റുപാട് സൃഷ്ടിക്കുക എന്നുള്ളതാണ് . തിരക്ക് നിറഞ്ഞ ജീവിതത്തിൽ, സാഹിത്യ സംബന്ധിയായ ചിന്തകൾ ബോധപൂർവം കടത്തിവിടുക, രചനകൾ മറ്റുള്ളവരിലേക്ക് എത്തിക്കുക, വായനക്കാരുടെ ഒരു സമൂഹത്തെ സൃഷ്ടിക്കുക, ആരോഗ്യകരമായ വിമർശനത്തിനു വായനക്കാരെ സജ്ജരാക്കുക, വിമർശനത്തെ എഴുത്തിന്റെ മേന്മ ഉയർത്താനുള്ള സംവിധാനമായി കാണാൻ പ്രേരിപ്പിക്കുക, എല്ലാത്തിനും ഉപരിയായി മലയാള സാഹിത്യ കുതുകികളുടെ വലിയ ഒരു സൌഹൃദം കേരളത്തിന്‌ പുറത്തു വാർത്തെടുക്കുക    - ഇവയൊക്കെയാണ്   'കട്ടൻ കാപ്പിയും കവിതയും' ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. സംഘടനകൾക്കുപരിയായുള്ള സൌഹൃദമാണ്  ഇതിനായി കാംക്ഷിക്കുന്നതും. ('കട്ടൻ കാപ്പിയും കവിതയും' അവാർഡുകൾ നല്കാറില്ല.)  എല്ലാ മാസവും വട്ടത്തിൽ കൂടിയിരുന്നു കട്ടൻ കാപ്പിയും നുണഞ്ഞുള്ള തുറന്ന ചർച്ചകളിൽ ഓർമയിൽ തങ്ങി നില്ക്കുന്ന കഥകളും കവിതകളും മാത്രമല്ല വിഷയ മായി മാറുന്നത്. എല്ലാതരത്തിലുള്ള സാഹിത്യ സൃഷ്ടികളും, സമകാലീന വിഷയങ്ങളും, പരിസ്ഥിതിയും,  ചരിത്രവും, സാമൂഹിക മാറ്റങ്ങളും ഒക്കെ വിഷയീഭവിക്കുമ്പോൾ, സംവാദത്തിൽ ചിതറി വീഴുന്ന തീപ്പൊരികൾ, ചിന്തകൾക്കു വഴിതെളിക്കുന്നു. അനൌപചാരികത മുഖമുദ്രയാക്കിയ ഓരോ സംഗമവും പകർന്നു തരുന്ന ഊർജം, ധൈഷണികമായ വെല്ലുവിളികൾ ഏറ്റെടുക്കാനും, സ്വന്തം നിലപാടുകളെ ചോദ്യം ചെയ്യാനുമുള്ള ശക്തി പകർന്നു തരുന്നു.  2014 ജനുവരി 19 ന്  ക്രോയ്ഡോണിൽ വച്ചു നടന്ന സംഗമത്തിൽ കെ. പി. ഉദയഭാനു വിനെയും, പ്രേം നസീറിനെയും അനുസ്മരിച്ചു. തുടർന്നുള്ള പരിപാടികളിൽ മുരുകേശ് പനയറ, രശ്മി പ്രകാശ്‌ രാജേഷ്, അനിയൻ കുന്നത്ത്, സിസിലി ജോർജ്  എന്നിവർ സ്വന്തം രചനകൾ അവതരിപ്പിച്ചു. 'പ്രിയ കവികളും പ്രിയ കവിതകളും' എന്ന വിഷയത്തിൽ പലരും സ്വന്തം അനുഭവ തലങ്ങളിൽ നിന്നുകൊണ്ട് മലയാള കവികളെ പ്പറ്റിയും അവരുടെ കവിതകളെ പ്പറ്റിയും സംസാരിച്ചു. പ്രദീപിന്റെ കവിതാലാപനം  70, 80 കളിലെ കവിയരങ്ങുകളെ ഓർമയിലെത്തിച്ചു. സംഘമായി പഴയ സിനിമാ-നാടക ഗാനങ്ങൾ ആലപിച്ച്  വഴി പിരിയുമ്പോൾ മനസ്സ്  മേഘ പാളിപോലെ ലാഘവമുള്ളതായി മാറിയിരുന്നു. സമാന ചിന്തയുള്ള വ്യക്തികളുമായി ആശയ വിനിമയം നടത്താനും, കൂട്ടായ്മ രൂപീകരിക്കുവാനും സംഘാടകർ താല്പര്യ പ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക (This email address is being protected from spambots. You need JavaScript enabled to view it.. http://www.kattankaappi.org/).

Kattan kaappiyum kavithayum has evolved to become a movement to promote Malayalam language and literature outside Kerala which is hugely supported by Malayalee Association of the UK. There was no plan to launch such a 'thing' in the past. We, the Malayalee friends here in London were happy to embrace the news that our favourite poet O N V got ‘jnana peedham’ award for his literary contributions. The small group of like minded people gathered to celebrate the news at Kerala house on 8th October 2010. We preferred to call the meeting ‘Kattan kaappiyum Kavithayum’. It did not end there. Now every month ‘kattankaappiyum kavithayum’ happens either on the second Friday or on the second Saturday. There is nothing formal about. We do not believe in huge events, but in small happenings. We do not have a podium to separate the audience from the presenter. We generally sit in a circle. We discuss simple things about language, literature, cinema, drama, art, history, gender, culture and even food. We read stories, poems, lines from novels and drama and discuss about. Generally we sing (collectively) old Malayam drama, film songs at the end of every meeting in our own (rather rough) way. We definitely drink black coffee (with or without sugar). If, being happy for 2 hours in a month is a great achievement in life, that is what we derive out of the gathering. There is no agenda for future. We do not have very high visions or missions. Come and join if you like this philosophy. Malayalee Association of the UK is proudly supporting this small process. (Sorry we do not give awards to anybody)